ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, പ്രധാനമന്ത്രി പങ്കെടുക്കും, പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് ചടങ്ങ്




പറ്റ്ന : ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്നരക്ക് പാറ്റ്നയിലെ ഗാന്ധി മൈതാനത്താണ് ചടങ്ങ്.

പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍,എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 

നിതീഷ് കുമാറിനൊപ്പം ഇരുപത് മന്ത്രിമാരെങ്കിലും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. 16 മന്ത്രിസ്ഥാനങ്ങളില്‍ ബിജെപി. ജെഡിയുവിന് 14, എല്‍ജെപിക്ക് 3 ഹിന്ദുസ്ഥാനി അവാം മോര്‍ച്ചക്കും ആര്‍എല്‍എമ്മിനും ഒന്നുവീതം എന്നതാണ് നിലവിലെ ധാരണ.
أحدث أقدم