അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകം…ദേഷ്യം വന്നപ്പോള്‍ കൊന്നെന്ന് അമ്മുമ്മ….


കൊച്ചി: അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മൂമ്മയുടെ മൊഴിയെടുത്ത് പൊലീസ്. ദേഷ്യം കാരണം കൊന്നെന്നാണ് അമ്മൂമ്മ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ഇവർ മറ്റൊന്നും പറഞ്ഞില്ല. കുഞ്ഞിന്റെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ശരീരത്തിൽ നിന്ന് അമിത അളവിൽ രക്തം വാർന്നു പോയിരുന്നു.

أحدث أقدم