ഇരുമുന്നണികള്‍ക്കും പുറമേ, കറുത്ത കുതിരയാകാമെന്ന പ്രതീക്ഷയോടെ പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിയും മത്സര രംഗത്തുണ്ട്. പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എന്‍ ഡി എ ഭരണം തുടരുമെന്നാണ് വ്യക്തമാക്കുന്നത്. ആര്‍ ജെ ഡി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചിക്കുന്ന സര്‍വെ ഫലങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ മഹാസഖ്യത്തിന് ഭരണം കിട്ടുമെന്ന് ആരും പ്രവചിച്ചിട്ടില്ല. ഇത്തവണ റെക്കോര്‍ഡ് പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 71 ശതമാനം സ്ത്രികള്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. 1951ന് ശേഷം സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും ഉയര്‍ന്ന പോളിങ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. ക്രമസമാധാനം കണക്കിലെടുത്ത് പാട്ന ജില്ലയിൽ ഈ മാസം 16 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ 122 സീറ്റുകള്‍ നേടിയാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാം.