സാമ്പത്തിക ഇടപാടിനെ ചൊല്ലിയുളള തർക്കം… തിയറ്റർ നടത്തിപ്പുകാരന് കുത്തേറ്റു




തൃശ്ശൂരിൽ തിയറ്റർ നടത്തിപ്പുകാരന് കുത്തേറ്റു. രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരൻ സുനിലിനാണ് കുത്തേറ്റത്. വെളപ്പായയിലെ വീടിന് മുൻപിൽ വെച്ചായിരുന്നു സംഭവം. വീടിന്റെ ഗേറ്റ് തുറക്കുന്നതിനായി കാറിൽ നിന്നിറങ്ങിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. 

മൂന്നംഗ ഗുണ്ടാ സംഘമാണ് സുനിലിനെ കുത്തിയത്. ഡ്രൈവർ അനീഷിനും വെട്ടേറ്റു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുളള തർക്കമാണെന്ന് സൂചന. കാറിന്റെ ചില്ല് തകർത്തു. കാറിനകത്തിരുന്ന സുനിലിന്റെ കാലിനാണ് പരിക്ക്. ഡ്രൈവർ അനീഷിന്റെ കൈയിലും പരിക്കേറ്റിട്ടുണ്ട്. സംഭവം ക്വട്ടേഷൻ ആക്രമണമാണെന്ന് പൊലീസ് അറിയിച്ചു
أحدث أقدم