കുളിക്കുമ്പോള്‍ കരുതല്‍ വേണം…ശബരിമല തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ്…


        
അമീബിക് മസ്തിഷക ജ്വരത്തിന്റ പശ്ചാത്തലത്തിൽ ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തര നിര്‍ദ്ദേശവുമായി കര്‍ണാടക സര്‍ക്കാര്‍. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളങ്ങളിലോ കുളിക്കുമ്പോള്‍ നോസ് ക്ലിപ്പ് ഉപയോഗിക്കണമെന്നും അല്ലെങ്കില്‍ മൂക്ക് അടച്ചു പിടിക്കണമെന്നും ആണ് നിര്‍ദ്ദേശം. മൂക്കിലൂടെ നേഗ്ലെറിയ ഫൗലേറി തലച്ചോറിലേക്ക് പ്രവേശിച്ചാല്‍ ഗുരുതരവും മാരകവുമായ രോഗത്തിന് കാരണമാകുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

മലിനമായ ജലാശയങ്ങളില്‍ മുങ്ങുകയോ കുളിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളായ തീവ്രമായ തലവേദന, പനി,ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവ കണ്ടാല്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.


        

أحدث أقدم