വിമത സ്ഥാനാർത്ഥി, മുൻ ലോക്കൽ സെക്രട്ടറിയെ സിപിഎം പുറത്താക്കി…


ആലപ്പുഴ : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞപ്പോൾ, സിപിഎമ്മിനും വിമത ശല്യം. ആലപ്പുഴ കൈനകരിയിൽ എൽഡിഎഫ് വിമതനായ മുൻ ലോക്കൽ സെക്രട്ടറി എം എസ് മനോജിനെ സിപിഎം പുറത്താക്കി. പിന്തുണച്ച എൽസി അംഗം എകെ ജയ്മോനെയും പുറത്താക്കി. എൽഡിഎഫ് ഘടക കക്ഷിയായ എൻസിപിയുടെ സംസ്ഥാന പ്രസിഡൻ്റ് തോമസ് കെ തോമസിൻ്റെ വാർഡിലാണ് മുൻ എൽസി സെക്രട്ടറി എം എസ് മനോജ് വിമത സ്ഥാനാർത്ഥിയായത്. എൻസിപി യുവജന വിഭാഗം സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും റോവിങ് താരവുമായ റോച്ചാ സി മാത്യുവാണ് കൈനകരി ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി

Previous Post Next Post