നഴ്‌സുമാരുടെ സമരം: സേവനങ്ങള്‍ മുടങ്ങരുത്, ആവശ്യമെങ്കില്‍ 'എസ്മ' പ്രയോഗിക്കണം; സര്‍ക്കാരിന് നിര്‍ദേശം നല്‍കി ഹൈക്കോടതി.




സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി. സമരത്തെ തുടര്‍ന്ന് ആശുപത്രികളിലെ സേവനങ്ങള്‍ മുടങ്ങുന്ന സ്ഥിതിയുണ്ടാകരുതെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് നിര്‍ദേശം.

സമരക്കാര്‍ക്കെതിരെ ആവശ്യമെങ്കില്‍ 'എസ്മ' (ആവശ്യ സേവന പരിപാലന നിയമം) പ്രയോഗിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാരും തൊഴില്‍ വകുപ്പും ആശുപത്രികളിലെ സേവനങ്ങള്‍ മുടങ്ങുന്നില്ലെന്നും ആശുപത്രികളില്‍ പോലീസ് സംരക്ഷണവും ഉറപ്പുവരുത്തണം. ജോലി ചെയ്യാന്‍ തയ്യാറാകുന്ന നഴ്‌സുമാരെ യൂണിയന്‍ അംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നില്ലെന്നു ഉറപ്പാക്കണം.

അടിസ്ഥാന ശമ്പളം 40.000 രൂപയാക്കണമെത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായാണ് യു എന്‍ എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ സമരം നടത്തുന്നത്. സമരവുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.

Previous Post Next Post