
ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കയില്‍ ജി 20 ഉച്ചകോടിയുടെ ഭാഗമായി ലോക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഭീകരവാദത്തിനെതിരെ സഹകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഇന്ത്യ ഭീകരവാദത്തെ വച്ചു പൊറുപ്പിക്കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. ഭീകരവാദത്തിന്റെ കാര്യത്തില്‍ രണ്ട് നിലപാടുകള്‍ സാധ്യമല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിര്‍മിത ബുദ്ധിയുടെ ദുരുപയോഗം തടയാന്‍ ആഗോള തലത്തില്‍ സംവിധാനം വേണമെന്നും ഇതിനായി ഒരു ആഗോള ഉടമ്പടി വേണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പറഞ്ഞു. നിര്‍ണായക സാങ്കേതിക വിദ്യകള്‍ മനുഷ്യ കേന്ദ്രീകൃതമാകണം അല്ലാതെ സാമ്പത്തിക കേന്ദ്രീകൃതമാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യകളുടെ പ്രയോഗം ദേശീയം എന്നതിലുപരി ആഗോളം എന്ന തലത്തിലാക്കണം. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കൃത്യമായി സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.