എൻ്റെ സ്ഥാനാർത്ഥികളെ ‘വെട്ടിക്കളഞ്ഞാൽ’ ഫണ്ട് ഞാനും ‘വെട്ടിക്കളയും’…


തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടർമാരെ ഭീഷണിപ്പെടുത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നടപടി വിവാദമാകുന്നു. ബാരാമതി താലൂക്കിലെ മാലോ​ഗാവിൽ തിരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയായിരുന്നു ധനകാര്യവകുപ്പ് മന്ത്രികൂടിയായ അജിത് പവാറിൻ്റെ പ്രതികരണം. തൻ്റെ പാർട്ടിയിലെ സ്ഥാനാർത്ഥികളെല്ലാം തിരഞ്ഞെടുക്കപ്പെട്ടാൻ വികസനത്തിനുള്ള ഫണ്ടിൽ കുറവുണ്ടാകില്ലെന്നും എന്നാൽ വോട്ടർമാർ സ്ഥാനാർത്ഥികളെ നിരാകരിച്ചാൽ ഫണ്ട് താനും നിരാകരിക്കും എന്ന അജിത് പവാറിൻ്റെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്. ‘നിങ്ങൾ 18 എൻ‌സി‌പി സ്ഥാനാർത്ഥികളെയും തിരഞ്ഞെടുത്താൽ ഫണ്ടുകളുടെ കുറവുണ്ടാകില്ലെന്ന് ഞാൻ ഉറപ്പാക്കും. നിങ്ങൾ എല്ലാവരെയും തിരഞ്ഞെടുത്താൽ, വാഗ്ദാനം ചെയ്തതെല്ലാം ഞാൻ നിറവേറ്റും. എന്നാൽ നിങ്ങൾ എന്റെ സ്ഥാനാർത്ഥികളെ ‘വെട്ടിക്കളഞ്ഞാൽ’, ഞാനും (ഫണ്ട്) ‘വെട്ടിക്കളയും’. നിങ്ങൾക്ക് വോട്ടുചെയ്യാനുള്ള അധികാരമുണ്ട്, ഫണ്ട് അനുവദിക്കാനുള്ള അധികാരമുണ്ട്. ഇപ്പോൾ നിങ്ങൾ എന്തുചെയ്യണമെന്ന് തീരുമാനിക്കുക എന്നായിരുന്നു അജിത് പവാറിൻ്റെ പരാമർശം.

أحدث أقدم