തൃശൂരിൽ വച്ച് തമിഴ്നാട് പൊലീസിന്റെ പിടിയിൽ നിന്നും കടന്നുകളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കേരളം വിട്ടെന്ന് സൂചന


തൃശൂരിൽ വച്ച് തമിഴ്നാട് പൊലീസിന്റെ പിടിയിൽ നിന്നും കടന്നുകളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കേരളം വിട്ടെന്ന് സൂചന. പ്രതിയ്ക്കായി തെങ്കാശി, പൊള്ളാച്ചി ഉൾപ്പെടെ തമിഴ്നാട്ടിലെ വിവിധയിടങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയ്ക്ക് തൃശൂരിൽ നിന്നുള്ള പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് തിരിക്കും.

കേരള പൊലീസിനൊപ്പം തമിഴ്നാട് പൊലീസ് സംഘവും തിരച്ചിലിന് എത്തും. തെങ്കാശി കേന്ദ്രീകരിച്ചും തമിഴ്നാട് പൊലീസ് സംഘം പരിശോധന നടത്തുന്നുണ്ട്.അതേസമയം തമിഴ്നാട് പൊലീസിനൊപ്പം ബാലമുരുകൻ ആലത്തൂരിൽ നിന്നും ഭക്ഷണം കഴിച്ച ഹോട്ടലിലെ ദൃശ്യങ്ങൾ പുറത്തുവന്നു.ഭക്ഷണം കഴിച്ച ശേഷം പുറത്തിറക്കുമ്പോൾ ബാലമുരുകന് കൈവിലങ്ങില്ല. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ബാലമുരുകൻ ചാടിപ്പോകുന്നത്. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ തമിഴ്‌നാട് പൊലീസ് വളരെ അശ്രദ്ധമായാണ് പുറത്തിറക്കുന്നതെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ.

Previous Post Next Post