അമേരിക്കയിലെ ടെക്സസ് സംസ്‌ഥാനത്തെ മിസോറി സിറ്റി മേയറായി മൂന്നാമതും ജയിച്ച് കോട്ടയംകാരൻ !



കോട്ടയം ടെക്സസ് സംസ്‌ഥാനത്തെ മിസോറി സിറ്റി മേയറായി മൂന്നാമതും ജയിച്ച റോബിൻ ജെ. ഇലക്കാട്ട് ഭൂരിപക്ഷം ഏറെ ഉയർത്തിയതിന്റെ ആഹ്ലാദത്തിലാണ്. ഇതാദ്യമാണ് ഒരു മലയാളി ഈ നേട്ടം സ്വന്തമാക്കുന്നത്. ഇത്തവണ മലയാളികളും പ്രചാരണത്തിന് ഇറങ്ങിയെന്നും അവർ കൂടുതലായെത്തി വോട്ടു ചെയ്തെന്നും  മാധ്യമങ്ങളോട്  പറഞ്ഞു. .43 കൊല്ലത്തിലേറെയായി അമേരിക്കയിലാണെങ്കിലും മണി മണി പോലെ മലയാളം പറയുന്ന റോബിന്റെ കുടുംബവീട് അതിരമ്പുഴ കുറുമള്ളൂരിലാണ്.


2009 ൽ മിസോറിയിലെ ഹൗസ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധിയായാണ് റോബിൻ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയത്. അതിനു മുൻപ് ആരോഗ്യമേഖലയിലെ കമ്പനിയിലായിരുന്നു 1992 ൽ ഷിക്കാഗോ ക്നാനായ യൂ ലീഗ് പ്രസിഡന്റും പിന്നീട് ക്നാനായ യൂത്ത് ലീഗ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റുമായി. 
കോട്ടയം സെന്റ് ആൻസ് സ്കൂളിൽ നാലാം ക്ലാസ് വരെ പഠിച്ച ശേഷം അഞ്ചിൽ കോട്ടയം എംടി സെമിനാരി സ്കൂ‌ളിൽ ചേർന്നപ്പോഴാണ് അമേരിക്കയിലേക്ക് പോയത് 


കോട്ടയം മെഡിക്കൽ കോളജിൽ നഴ്സായിരുന്ന മാതാവ് ഏലിയാമ്മ ഫിലിപ്പ് 1981 ൽ മികച്ച നഴ്സിനുള്ള അവാർഡ് നേടിയിരുന്നു.
പിതാവ് ഫിലിപ്പ്  റോബിൻ    ഭാര്യ ചങ്ങനാശേരി സ്വദേശി ടീന ഫിസിഷ്യൻ അസിസ്റ്റന്റാണ് മക്കൾ: ലിയ(നിയമ വിദ്യാർഥി), കെയ്റ്റിലിൻ(പന്ത്രണ്ടാം ക്ലാസ്).






أحدث أقدم