പള്ളിക്കത്തോട് സിബിയുടെ ഭവന സ്വപ്നത്തിനു ശിലയിട്ടു. വാക്കുപാലിച്ചു സുരേഷ് ഗോപി




കോട്ടയം :  സംസ്ഥാനത്തെ നൂറുകണക്കിന് സാധാരണക്കാരുടെ സ്വപ്നങ്ങൾക്കൊപ്പം പള്ളിക്കത്തോട് സിബിയുടെ വീടെന്ന ജന്മാഭിലാഷവും സഫലീകരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നാടിൻറെ നന്ദിയും അഭിനന്ദനവും  അറിയിക്കുന്നതായി ബിജെപി നേതാവ് എൻ. ഹരി
പള്ളിക്കത്തോട്ടിൽ അടുത്തയിടെ നടന്ന കലുങ്കു സൗഹൃദ സദസ്സിലാണ് സിബി ഓന്തശ്ശേരി ക്കും കുടുംബത്തിനും വീട് അനുവദിച്ചത്. സിബിയുടെ സാഹചര്യം മനസ്സിലാക്കിയ കേന്ദ്രമന്ത്രി ഉടൻതന്നെ അവൻ നിർമ്മാണത്തിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

തേജവധം ചെയ്യാൻ ശ്രമിക്കുമ്പോഴെല്ലാം സാധാരണ ജനത്തിൻ്റെ സങ്കടങ്ങൾക്ക് ഒപ്പം കൂടുതൽ കരുത്തോടെ ചേർന്നുനിന്ന് മാതൃകാപരമായ പ്രവർത്തനമാണ് സുരേഷ് ഗോപി ചെയ്യുന്നത്. സ്വന്തം അധ്വാനത്തിന്റെ  വരുമാനം  ജനങ്ങളുടെ ജീവൽ  പ്രശ്നങ്ങൾക്ക് വേണ്ടി വിനിയോഗിക്കുന്ന ലോകത്തിലെ തന്നെ അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒന്നാണ് അദ്ദേഹം.

കലുങ്ക് സഭകളിൽ വീടും ഓട്ടോറിക്ഷയും ജീവകാരുണ്യവും ക്ഷേമവുമായി തലമുറയില്ലാത്ത സഹായമാണ് പ്രഖ്യാപിക്കുന്നത്. ഇതെല്ലാം തന്നെ
സ്വയം  അധ്വാനിക്കുന്ന 
ധനം ഉപയോഗിച്ചാണ് എന്നത് അദ്ദേഹത്തിൻറെ മൂല്യവും മഹത്വവും വർദ്ധിപ്പിക്കുന്നു. കല്ലെറിയും തോറും ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠനാവുകയാണ് സുരേഷ് ഗോപി.

മൂന്നാറിലെ വട്ടവടയിലെ 18 കുടുംബങ്ങൾക്കൊപ്പം പള്ളിക്കത്തോടിനെയും ചേർത്തുവയ്ക്കുകയാണ് കേന്ദ്രമന്ത്രി.

പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ  സിബിക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നാണ് വീടുപണിയുന്നതിന്  സഹായം അനുവദിച്ചത്.

ഭവന നിർമ്മാണത്തിന്റെ ഉദ്ഘാടന ചടങ്ങിൽ
 സേവാഭാരതിയുടെ ചുമതലയുള്ള
സി എൻ പുരുഷോത്തമൻ നമ്പൂതിരി, ബിജെപി മധ്യമേഖല പ്രസിഡന്റ്  എൻ ഹരി, പള്ളിക്കത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ വിപിന ചന്ദ്രൻ, വാർഡ് മെമ്പർ വിജയൻ മാഷ്  പഞ്ചായത്ത് പ്രസിഡന്റ്  മഞ്ജു ബിജു, സേവാ പ്രമുഖ് ആർ രാജേഷ്, വാർഡ് മെമ്പർമാരായ അശ്വതി സതീഷ്,ആശാ ഗിരീഷ്. സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നതായി കൺവീനർ ഗിരീഷ് കുമാർ കെ എസ് അറിയിച്ചു.

ആനിക്കാട് വിശ്വംഭരൻ ഭവന നിർമ്മാണത്തിനായി സേവാഭാരതിക്ക് കൈമാറിയ12 പ്ലോട്ടുകൾ ഒന്നാണ് സിബിക്ക് വീട് പണിയുന്നതിനായി സേവാഭാരതി നൽകിയത്

 
أحدث أقدم