നടിയെ പീ‍ഡിപ്പിച്ചെന്ന പരാതിയിൽ…പ്രമുഖ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ…അറസ്റ്റിലായത്…


നടിയെ പീ‍ഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ സിനിമാ നിർമ്മാതാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. എ.വി.ആർ എന്റർടെയ്ൻമെന്റ് ഉടമ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയാണ് അറസ്റ്റിലായത്. നടിയും മോഡലുമായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ശ്രീലങ്കയിൽ നിന്ന് ബെംഗളൂരുവിൽ എത്തിയപ്പോഴാണ് അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തത്. നടിയുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Previous Post Next Post