
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെ ലൈംഗിക പീഡന പരാതി നൽകി യുവതി. മുഖ്യമന്ത്രിയ്ക്ക് നേരിട്ട് എത്തിയാണ് അതിജീവിത പരാതി സമർപ്പിച്ചത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും.ഇതുവരെ രാഹുലിന്റെ പേരിൽ പോലീസ് സ്വമേധയാ എടുത്ത കേസ് മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ പരാതിക്കാരി സെക്രട്ടറിയേറ്റിൽ നേരിട്ടെത്തി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുകയായിരുന്നു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെയാണ് പരാതി നൽകി യിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ ഉടൻ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം.