
അമ്പലപ്പുഴ: വേമ്പനാട് കായലിൽ സുഹൃത്തുക്കളുമായി കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. കൊച്ചു ചിറയിൽ ഉത്തമന്റെ മകൻ മിഥുൻ (28) ആണ് മരിച്ചത്.റോഡ്മുക്ക് ഷണ്മുഖ വിലാസം ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ആലപ്പുഴയിൽ നിന്ന് അഗ്നിരക്ഷാ സേന സ്ക്യൂബ വിഭാഗം എത്തി മൃതദേഹം കരയ്ക്ക് എത്തിക്കുകയായിരുന്നു. ഏകദേശം 15 അടിയോളം താഴ്ചയുള്ള ബോട്ട് ചാലിൽ നിന്നാണ് മൃതദേഹം കിട്ടിയത്. പോസ്റ്റ്‌മാർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം മൂന്നോടെ വീട്ട് വളപ്പിൽ സംസ്‌കാരം നടത്തി.
മാതാവ്: ശോഭ, ഭാര്യ: ഊർമിള.