ശബരിമല കാനന പാത നേരത്തെ തുറന്ന് തരണമെന്ന് ഭക്തന്റെ ആവശ്യം..നടക്കില്ലെന്ന്..


ശബരിമല കാനന പാത നേരത്തെ തുറക്കണമെന്ന ഭക്തന്റെ ആവശ്യം തളളി ഹൈക്കോടതി. 17-ന് ദർശനത്തിന് ബുക്ക് ചെയ്ത ഭക്തന് രണ്ടുദിവസം മുൻപ് 15-ന് തന്നെ പാത തുറന്നുനൽകാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംരക്ഷിത വനമേഖലയെന്നതും കാലാവസ്ഥ ഉൾപ്പെടെയുളള കാര്യങ്ങളും പരിഗണിച്ച് മാത്രമേ കാനന പാതയിലൂടെയുളള യാത്ര അനുവദിക്കാനാവുകയുളളുവെന്നും മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് കാനന പാതയിലൂടെയുളള യാത്രയ്ക്ക് അനുമതിയില്ലെന്ന് ദേവസ്വം ബെഞ്ച് നേരത്തെ വ്യക്തമാക്കിയതാണെന്നും ഹൈക്കോടതി അറിയിച്ചു

أحدث أقدم