43 ഡിഗ്രി ചൂടിൽ രണ്ടുവയസുള്ള മകളെ കാറിൽ മറന്നു,… അച്ഛൻ ജീവനൊടുക്കി


രണ്ട് വയസുള്ള മകളെ കൊടും ചൂടിൽ കാറിൽ ലോക്ക് ചെയ്തു മറന്നു. പി‌ഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. കേസിൽ ജയിലിൽ ആവുമെന്നിരിക്കെ ജീവനൊടുക്കി പിതാവ്. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. 38 വയസുകാരനായ ക്രിസ്റ്റോഫർ സ്കോൾടേസ് ആണ് അശ്ലീല വീഡിയോ കാണാനുള്ള വെപ്രാളത്തിനിടെ പിഞ്ചുകുഞ്ഞിനെ കാറിൽ മറന്നത്. കേസിൽ 38കാരൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞ മാസം കോടതി കണ്ടെത്തിയിരുന്നു. കേസിൽ വിധി വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ബുധനാഴ്ച ഇയാളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൂന്നര മണിക്കൂറോളമാണ് കുഞ്ഞ് കാറിനുള്ളിൽ കുടുങ്ങിക്കിടന്നത്.

2024 ജൂലൈ മാസത്തിലാണ് കാറിന്റെ പിൻസീറ്റിൽ ഉറങ്ങുകയായിരുന്ന രണ്ട് വസുകാരിയെ പാർക്കിംഗ് ഏരിയയിൽ 38കാരൻ മറന്നത്. വീട്ടിലെത്തിയ 38കാരൻ അശ്ലീല വീഡിയോ കാണുകയും മദ്യപിക്കുകയും വീഡിയോ ഗെയിം കളിക്കുകയും ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞപ്പോഴും ഇയാൾ കുഞ്ഞിന്റെ കാര്യം ഓർത്തിരുന്നില്ല. 43 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് കുട്ടിയെ 38കാരൻ കാറിൽ മറന്നത്. പിന്നീട് 38കാരന്റെ ഭാര്യ വീട്ടിലെത്തി കുഞ്ഞിനെ അന്വേഷിക്കുമ്പോഴാണ് മകൾ വീട്ടിലില്ലെന്ന കാര്യം ഇയാൾ തിരിച്ചറിയുന്നത്. കേസിൽ വിധി വരാനിരിക്കെയാണ് 38കാരൻ ജീവനൊടുക്കിയത്. 20 മുതൽ 30 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരെ കോടതിയിൽ തെളിഞ്ഞത്

أحدث أقدم