32 അടിയോളം ഉയരമുള്ള സംരക്ഷണ ഭിത്തി തെന്നിമാറിയ നിലയിലാണ്. ഭിത്തിയുടെ അടിഭാഗം രണ്ടടിയോളം തെന്നിമാറിയ നിലയിലാണുള്ളത്. സംഭവത്തെ തുടര്‍ന്ന് കോട്ടക്കുന്ന് കെ.വി സുമേഷ് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. നിര്‍മാണ കമ്പനിയായ വിശ്വസമുദ്രയുടെ പ്രൊജക്റ്റ് മാനേജര്‍ ചക്രപാണിയുമായും സേഫ്റ്റി ഓഫീസര്‍മാരുമായും എം.എല്‍.എ സംസാരിച്ചു. പ്രദേശവാസികളുടെ ആശങ്ക അവരെ അറിയിച്ചു.