സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി തർക്കം…നേമം മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ച് മണക്കാട് സുരേഷ്



തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കെപിസിസിയിൽ പൊട്ടിത്തെറി. നേമം മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം മണക്കാട് സുരേഷ് രാജിവെച്ചു. 

നേമം സീറ്റിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയാണ് രാജി. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും രാജിക്കത്ത് കൈമാറിയിട്ടുണ്ട്. നേമത്ത് ഷജീറിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതേത്തുടർന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് രാജിയെന്ന് മണക്കാട് സുരേഷ് വ്യക്തമാക്കി. 
أحدث أقدم