വനിതാ ഹോസ്റ്റലിന്‍റെ കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച കേസിൽ യുവതിയെയും ആണ്‍സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ നാഗമംഗലത്തുള്ള ടാറ്റാ ഇലക്ട്രോണിക്‌സിന്‍റെ ഹോസ്റ്റലിലെ ശുചിമുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത്.നാഗമംഗലത്തെ കമ്പനിയിൽ ജീവനക്കാരിയായിരുന്ന ഒഡീഷ സ്വദേശിയായ നീലുകുമാരി ഗുപ്ത (22) ഈ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. തൻ്റെ പുരുഷ സുഹൃത്തായ സന്തോഷിൻ്റെ (25) പ്രേരണയാലാണ് നീലുകുമാരി ഒളിക്യാമറ സ്ഥാപിച്ചതെന്നാണ് കണ്ടെത്തൽ. സംഭവം പുറത്തുവന്നതോടെ സ്ഥാപനത്തിലെ നൂറുകണക്കിന് വനിതാ ജീവനക്കാർ പ്രതിഷേധിച്ചു.
സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അവർക്ക് ഉറപ്പ് നൽകി.11 നിലകളിലായി എട്ട് ബ്ലോക്കുകളിലായുള്ള ബഹുനില സമുച്ചയത്തിൽ 6,000ത്തിലധികം സ്ത്രീ തൊഴിലാളികളാണ് താമസിക്കുന്നത്. ഹോസ്റ്റലിൽ മറ്റൊരിടത്തും ക്യാമറസ്ഥാപിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയതായും പൊലീസ് അറിയിച്ചു