
ലൈംഗിക പീഡന ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പുതിയ ശബ്ദരേഖയും വാട്സ് ആപ്പ് ചാറ്റും പുറത്ത്. ഗർഭധാരണത്തിന് പ്രേരിപ്പിച്ചത് രാഹുൽ മാങ്കൂട്ടത്തിലെന്ന് പെൺകുട്ടി ഓഡിയോയിൽ പറയുന്നു. നമുക്ക് കുഞ്ഞ് വേണമെന്നും, നീ ഗർഭിണി ആകണമെന്നും രാഹുൽ പെൺകുട്ടിയോട് പറയുന്നു. രാഹുൽ മാങ്കൂട്ടത്തിലും പെൺകുട്ടിയും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തു വന്നത്.