ഡോക്ടറും രോഗിയും ഒരുമിച്ച് പാടി ഒരു സർജറി അതും കോട്ടയം ഭാരത് ഹോസ്പിറ്റലിൽ ! വീഡിയോ മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയായിൽ വൈറൽ


കോട്ടയം :ഡോക്ടറും രോഗിയും ഒരുമിച്ച് പാടി ഒരു സർജറി നടത്തിയത്  കോട്ടയം ഭാരത് ഹോസ്പിറ്റലിൽ ആയിരുന്നു ചൊവ്വാഴ്ച്ച ആയിരുന്നു സംഭവം കൈയ്യിൽ ഉണ്ടായ പൊട്ടലിന് സർജറി നിർദ്ധേശിച്ചതിനെ തുടർന്ന്  കോട്ടയത്തെ പ്രശസ്ത ഓർത്തോ സർജൻ ഡോ: ഗണേശ് കുമാർ സർജറിക്ക് ഇടയിൽ രോഗിയായ ഗായികയോട് പാട്ട് പാടുമോ എന്ന് ചോദിച്ചു എന്നോട് ഒപ്പം പാടാൻ തയ്യാറാണെങ്കിൽ ഞാനും പാടാം എന്നായി രോഗി ഗായകൻ കൂടിയായ ഡോ: ഗണേശ് കുമാർ കൂടെ പാടിയതോടെ രംഗം ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്ന നഴ്സ് ഫോണിൽ പകർത്തി സോഷ്യൽ മീഡിയായിൽ പങ്കുവച്ചതോടെ  മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയായിൽ വൈറൽ.. 



വിദേശ രാജ്യങ്ങളിൽ ഇത്തരത്തിൽ മ്യുസിക് തെറാപ്പി നൽകി സർജറി നടത്തുമ്പോൾ അനസ്ത്യഷ്യയുടെ മരുന്നിൻ്റെ അളവ് കുറക്കാം എന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട് 
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോട്ടയം ജില്ലാ മുൻ പ്രസിഡൻ്റ്  കൂടിയായിരുന്നു  ഡോ: ഗണേശ് കുമാർ ,മണർകാട് സെൻ്റ് മേരീസ് ഹോസ്പിറ്റലിലും ഇദ്ദേഹം സേവനം ചെയ്യുന്നുണ്ട്
أحدث أقدم