പൊലീസുകാർ പ്രതികളായ മലാപ്പറമ്പ് സെക്സ് റാക്കറ്റ്.. കേസിൽ കുറ്റപത്രം സമർപ്പിച്ചു…


പൊലീസുകാർ പ്രതികളായ മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. പൊലീസുകാർ ഇടപാടുകാരെ അപ്പാർട്ട്മെന്റിലേക്ക് എത്തിച്ചുവെന്നാണ് കുറ്റപത്രം. 41 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കഴിഞ്ഞ ജൂൺ ആറിനാണ് ഫ്ലാറ്റിൽ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. കേസിൽ 12 പ്രതികളാണ് ഉള്ളത്. പണം ലക്ഷ്യമിട്ട് ലൈംഗിക വേഴ്ച നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.


പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത് ,സനിത്ത് എന്നിവർ‌ക്ക് സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തിയിരുന്നു. വിദേശത്തുള്ള അമനീഷുമായി വലിയ രീതിയിൽ പൊലീസുകാർ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു.നടത്തിപ്പുകാരായ മൂന്നു പേർ ഉൾപ്പടെ ഒമ്പത് പേരായിരുന്നു ഈ സെക്സ് റാക്കറ്റ് കേന്ദ്രത്തിലെ പരിശോധനയിൽ പിടിയിലായത്.

Previous Post Next Post