
തിരുവനന്തപുരം: മാവേലിക്കര – ചെങ്ങന്നൂർ സെക്‌ഷനിൽ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെയും മറ്റന്നാളും ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. നാളെ രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്‌ഷൻ – എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ് റദ്ദാക്കി. മധുര – ഗുരുവായൂർ എക്‌സ്‌പ്രസ് കൊല്ലത്തും നാഗർകോവിൽ – കോട്ടയം എക്‌സ്‌പ്രസ് കായംകുളത്തും, ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ് കോട്ടയത്തും യാത്ര അവസാനിപ്പിക്കും. ഞായറാഴ്‌ചത്തെ ഗുരുവായൂർ – മധുര എക്‌സ്‌പ്രസ് കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക