
ചെസ് പഠിക്കാനെത്തിയ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ചെസ് പരിശീലകൻ അറസ്റ്റിൽ. കീഴായിക്കോണം പന്തപ്ലാവിക്കോണം സ്വദേശി വിജേഷ്(41) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. വെഞ്ഞാറമൂട് വയ്യേറ്റ് ചെസ് പഠിപ്പിക്കുന്ന സ്ഥാപനം നടത്തുന്നയാളാണ് ഇയാൾ. ഇയാളുടെ കീഴിൽ ചെസ് പരിശീലിക്കുന്ന പതിനാല് വയസുള്ള ആൺകുട്ടിയാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്‌കൂളിലെ അധ്യാപകർ കൗൺസലിങ് നടത്തിയപ്പോഴാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂളിലെ അധ്യാപകർ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് വിജേഷിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.