ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം, വിസ തട്ടിപ്പ്; യുവതി പിടിയില്‍

        

ന്യൂസിലന്‍ഡില്‍ ജോലി അവസരം വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ യുവതി പിടിയില്‍. വെങ്ങിണിശ്ശേരി സ്വദേശിനി ബ്ലസി അനീഷ് (34) ആണ് അറസ്റ്റിലായത്. കോഴിക്കോട് പുതിയറ തിരുമംഗലത്ത് വീട്ടില്‍ ഷമല്‍ രാജ്, സുഹൃത്ത് നോബിള്‍ എന്നിവരില്‍ നിന്നായി 8,95,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.

വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് സ്വദേശികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതി തൃശ്ശൂര്‍ റൂറല്‍ പോലീസിന്റെ പിടിയിലായി. ഷമല്‍ രാജില്‍ നിന്ന് 4 ലക്ഷം രൂപയും, നോബിളില്‍ നിന്ന് 4.95 ലക്ഷം രൂപയും 2025 ജനുവരി 9 മുതല്‍ ഒക്ടോബര്‍ 9 വരെയുള്ള കാലയളവില്‍ പലപ്പോഴായി ബ്ലസി അനീഷ് കൈപ്പറ്റുകയായിരുന്നു. എന്നാല്‍, വിസ ശരിയാക്കി നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതെ യുവതി തട്ടിപ്പ് നടത്തുകയായിരുന്നു.
Previous Post Next Post