പള്ളിപ്പെരുന്നാളിന് സ്ഥാപിച്ച ലൈറ്റ് പന്തൽ റോഡിലേക്ക് തകർന്നുവീണു.. തൊഴിലാളിക്ക്. പരുക്ക്


മരത്തംകോട് പള്ളിപ്പെരുന്നാളിന് സ്ഥാപിച്ച ലൈറ്റ് പന്തൽ റോഡിലേക്ക് തകർന്നുവീണ് തൊഴിലാളിക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളി പ്രദീപിനാണ് പരിക്കേറ്റത്. റോഡിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ലോറിയും തകർന്നു. ചിറക്കൽ സ്വദേശി ലിനീഷ് ഓടിച്ചിരുന്ന മിനി ഗുഡ്സ് ലോറിയാണ് തകർന്നത്. മരത്തംകോട് പള്ളി പെരുന്നാളിന്റെ ഭാഗമായി വായനശാല ഫ്രണ്ട്സ് കമ്മിറ്റി സ്ഥാപിച്ച ലൈറ്റ് പന്തലാണ് ഉച്ചയ്ക്ക് കുന്നംകുളം വടക്കാഞ്ചേരി റോഡിലെ മരത്തംകോട് സെൻ്ററിൽ റോഡിലേക്ക് തകർന്നുവീണത്. പെരുന്നാൾ കഴിഞ്ഞ് പന്തൽ അഴിച്ചുമാറ്റുന്നതിനിടെ ലൈറ്റ് പന്തൽ റോഡിലേക്ക് തകർന്നുവീഴുകയായിരുന്നു. പരിക്കേറ്റ തൊഴിലാളിയെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വിജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Previous Post Next Post