ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർക്ക് ഇന്നു മുതൽ പൊലീസിന്റെ കർശന നിയന്ത്രണത്തിന് സാധ്യത. വെർച്വൽ ക്യൂവിൽ പറയുന്ന ദിവസം അതേ സമയത്ത് അല്ലാതെ ദർശനത്തിനെത്തുന്നവരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു പോകാൻ അനുവദിക്കില്ല.
നിലയ്ക്കൽ, പമ്പ, എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ സ്പോട് ബുക്കിങ് സൗകര്യം ഉണ്ട്.
5 കേന്ദ്ര ങ്ങളിലുമായി 20,000 പേർക്കാണു സ്പോട് ബുക്കിങ് അനുവദിച്ചിട്ടുള്ളത്. ഇതു കിട്ടാത്തവർ നിലയ്ക്കലിൽ ക്യാംപ് ചെയ്ത് അടുത്ത ദിവസം ബുക്കിങ് എടുത്തു മാത്രം പമ്പയിലേക്കു വരേണ്ടി വരും.