പെരുമ്പാവൂരിന് സമീപം ബിഷപ്പ് സഞ്ചരിച്ച കാറും ലോറിയും തമ്മിൽ തട്ടിയിരുന്നു. ചെറിയ അപകടമായതുകൊണ്ട് തന്നെ ബിഷപ് പാലായിലേക്ക് യാത്ര തുടർന്നു. എന്നാൽ ബിഷപിന്റെ കാറിനെ ലോറി പിന്തുടർന്നു. മൂവാറ്റുപുഴ സിഗ്നലിൽ ബിഷപിന്റെ കാറിന് കുറുകെ ലോറിയിട്ട ശേഷം ഡ്രൈവറാണ് ആക്രമിച്ചത്. കാറിന്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും അടിച്ചു തകർത്തു. ഭയാനകമായ സംഭവമാണ് അരങ്ങേറിയതെന്ന് ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ പറഞ്ഞു.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ലോറി ഡ്രൈവർ സ്ഥലംവിട്ടു. കാർ ആക്രമിച്ച ലോറി ഡ്രൈവറെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തു.