കേരളത്തില്‍നിന്നുള്ള അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾ സമരത്തിലേക്ക്.
കോട്ടയം : കേരളത്തില്‍നിന്നുള്ള അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾ സമരത്തിലേക്ക്.
നാളെ മുതൽ ബസുകൾ സർവീസ് നിർത്തിവെക്കും. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിലും പിഴയിലും പ്രതിഷേധിച്ചാണ് സമരം.
നാളെ വൈകുന്നേരം 6 മണി മുതൽ സർവീസ് നിർത്തിവെക്കുമെന്ന് ലക്ഷ്വറി ബസ് ഓണഴ്‌സ് അസോസിയേഷൻ അറിയിച്ചു.