കോൺഗ്രസിൻറെ സർപ്രൈസ് മേയർ സ്ഥാനാർത്ഥി.. കോഴിക്കോട് കോർപ്പറേഷനിൽ സംവിധായകൻ വിഎം വിനു?..





കോഴിക്കോട് കോർപ്പറേഷൻ ഭരണം പിടിച്ചടക്കാൻ സർപ്രൈസ് മേയർ സ്ഥാനാർത്ഥിയുമായി കോൺഗ്രസ്.സംവിധായകൻ വി എം വിനുവിനെ കോഴിക്കോട്ടെ മേയർ സ്ഥാനാർത്ഥിയാക്കി മത്സരം കടുപ്പിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. മത്സരിക്കുന്നതിനായി തൻറെ അനുവാദം ചോദിച്ചതായും സമ്മതം അറിയിച്ചിട്ടില്ലെന്നുമാണ് വിഎം വിനു പറയുന്നത്. ഇന്ന് ഉച്ചയ്ക്കുശേഷമായിരിക്കും കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള കോൺഗ്രസിൻറെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. 49 സീറ്റിലാണ് കോൺഗ്രസ് കോഴിക്കോട് കോർപ്പറേഷനിൽ മത്സരിക്കുന്നത്. ഇതിൽ 23 സ്ഥാനാർത്ഥികളെയായിരിക്കും ഇന്ന് പ്രഖ്യാപിക്കുക.
أحدث أقدم