
കരുളായിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്കേറ്റു. മണ്ണള നഗറിലെ ബാലന്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. രാവിലെ 11.30 ഓടെയാണ് സംഭവം. കരുളായി വനത്തിൽ കയറിയ യുവാവിനെ ആന ഓടിക്കുകയും അക്രമിക്കുകയുമായിരുന്നു. പരുക്കേറ്റ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് വനപാലകർ എത്തിയാണ് ബാലനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.