
സ്ഥാനാർത്ഥി പട്ടിക പുറത്തുവന്ന ശേഷം തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് നാലു പ്രമുഖനേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെച്ചു. നിമ്മി റപ്പായി, ജോർജ് ചാണ്ടി, ഷോമി ഫ്രാൻസിസ് എന്നിവരെക്കൂടാതെ നാലാമതൊരു പ്രമുഖനും രാജിവെച്ചു. ഡിസിസി ജനറൽ സെക്രട്ടറി രവി താണിക്കലാണ് പാർട്ടി സ്ഥാനങ്ങൾ രാജിവച്ചത്. കുര്യച്ചിറ വെസ്റ്റിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. തൃശൂർ നിയോജക മണ്ഡലം ചെയർമാൻ സ്ഥാനവും രവി താണിക്കൽ രാജിവച്ചു. മുൻ എംഎൽഎ ജോസ് താണിക്കലിന്റെ മകനാണ്. സ്ഥാനാർത്ഥി പട്ടിക പുറത്തുവന്ന ശേഷമുള്ള കോൺഗ്രസിലെ നാലാമത്തെ രാജിയാണിത്.