
ആലപ്പുഴ കായംകുളത്താണ് റോഡരികിൽ നിർത്തിയിട്ട കാറിന് തീപിടിച്ചത്.പെരുവ സ്വദേശി അൻസാറിന്റെ കാറിനാണ് തീപിടിച്ചത്. സംഭവസമയം കാറിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ അപകടം ഒഴിവായി. കായംകുളം ഫയർഫോഴ്‌സ് എത്തി തീ അണച്ചു.ഷോർട് സർക്ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം