ദുബായിലെ ജ്വല്ലറിയിൽ നിന്ന് 10 കിലോ സ്വർണവുമായി കോട്ടയം സ്വദേശികൾ മുങ്ങി .. സിനിമാക്കഥകളെ വെല്ലുന്ന മോഷണം ഒടുവിൽ കണ്ടെത്തി.. പ്രതികളിൽ ഒരാൾ ഇപ്പോഴും ഒളിവിൽ ...പിന്നീട് സംഭവിച്ചത്



ദുബായ്:  ദുബായിലെ സ്വർണക്കടയിൽ നിന്ന് 10 കിലോ സ്വർണവുമായി മുങ്ങിയ മലയാളി ജീവനക്കാർക്ക് ദുബായ് അപ്പീൽ കോടതി കടുത്ത ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ മുഹമ്മദ് അജാസ്, അജ്‌മൽ കബീർ എന്നിവർക്ക് ഒരു വർഷം തടവും ഏകദേശം മൂന്ന് കോടിയിലേറെ രൂപ (14 ലക്ഷം ദിർഹം) പിഴയുമാണ് കോടതി വിധിച്ചത്

ദെയ്റ ഗോൾഡ് സൂഖിലെ 'റിച്ച് ഗോൾഡ്' ജ്വല്ലറിയിൽ മാനേജരായും സൂപ്പർവൈസറായും സേവനമനുഷ്ഠിച്ചിരുന്ന ഇവർ, ഉടമയുടെ കണ്ണുവെട്ടിച്ച് നടത്തിയ അതീവ ആസൂത്രിതമായ കവർച്ചയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസിൽ പ്രതിയായ അജ്‌മൽ കബീർ നിലവിൽ ദുബായ് പൊലീസിന്റെ പിടിയിലാണെങ്കിലും മാനേജരായിരുന്ന അജാസ് വിധി വരുന്നതിന് മുൻപേ ഇന്ത്യയിലേക്ക് കടന്നു.

സിനിമാക്കഥയെ വെല്ലുന്ന കവർച്ച! 

 സിനിമാക്കഥയെ വെല്ലുന്ന രീതിയിലായിരുന്നു ജ്വല്ലറിയിലെ കവർച്ചാ നാടകം അരങ്ങേറിയത്. 2022-23 കാലയളവിൽ നടന്ന ഈ തട്ടിപ്പ് പുറംലോകമറിയുന്നത് തികച്ചും അപ്രതീക്ഷിതമായാണ്. പ്രതികൾ മറ്റൊരു ജ്വല്ലറിയിൽ നിന്ന് വിവാഹ ആവശ്യത്തിനെന്ന പേരിൽ 120 ഗ്രാം സ്വർണം വാങ്ങിയിരുന്നു. ഈ സ്വർണത്തിന്റെ ബാക്കി ലഭിക്കാനായി ആ ജ്വല്ലറി ഉടമകൾ റിച്ച് ഗോൾഡിനെ സമീപിച്ചതോടെയാണ് സ്വർണശേഖരത്തിൽ വലിയ കുറവുണ്ടെന്ന സത്യം ഉടമ മുഹമ്മദ് സലിം തിരിച്ചറിയുന്നത്. തുടർന്ന് നടത്തിയ വിശദമായ സ്റ്റോക്ക് പരിശോധനയിൽ
കോടികൾ വിലമതിക്കുന്ന പത്ത് കിലോയോളം സ്വർണം ജീവനക്കാർ തട്ടിയെടുത്തതായി ബോധ്യപ്പെട്ടു. ഇതിനിടെ വിവാഹത്തിനായി നാട്ടിലേക്ക് പോയിരുന്ന അജ്‌മൽ കബീറിനെ തന്ത്രപരമായി തിരികെ ദുബായിൽ എത്തിച്ചാണ് പൊലീസ് വലയിലാക്കിയത്. നേരത്തെ കീഴ്ക്കോടതി നൽകിയ ശിക്ഷയ്ക്കെതിരെ പ്രതികൾ അപ്പീൽ നൽകിയെങ്കിലും വിധിയിൽ മാറ്റം വരുത്താൻ അപ്പീൽ കോടതി തയാറായില്ല.

ജ്വല്ലറിയിൽ നിന്ന് കോടികളുമായി നാട്ടിലേക്ക് കടന്ന അജാസിനെ പിടികൂടാൻ ഇപ്പോൾ ഇന്റർപോളിന്റെ സഹായം തേടുകയാണ് അധികൃതർ. ഉടമ മുഹമ്മദ് സലിം ഇതിനോടകം കേരള പൊലീസിലും പരാതി നൽകിയിട്ടുണ്ട്. എട്ട് ജീവനക്കാർ മാത്രം ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ സ്ഥാപനത്തിന്റെ താക്കോൽ സ്ഥഥാനത്തിരുന്നവർ തന്നെ ഇത്ര വലിയ ചതി നടത്തിയത് പ്രവാസി സമൂഹത്തെയും ഞെട്ടിച്ചിട്ടുണ്ട്. നഷ്‌ടപ്പെട്ട സ്വർണം തിരികെ ലഭിക്കുന്നതിനായുള്ള നിയമപോരാട്ടം തുടരുമെന്ന് അധികൃതർ പ്രവാസി പാമ്പാടിക്കാരൻ ന്യൂസ് പ്രതിനിധിയോട് പറഞ്ഞു.








أحدث أقدم