രാഹുല്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായ ശേഷം, നഗ്‌നഫോട്ടോകള്‍ അയച്ച് കൊടുക്കുവാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അത് നടക്കില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതോടെ, രാഹുല്‍ മറ്റൊരു തന്ത്രമെടുത്തു. ഫോട്ടോ അയച്ചുകൊടുത്തില്ലെങ്കില്‍ ഇഷ്ടമില്ലെന്ന് കരുതുമെന്നും, ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ഫോട്ടോകള്‍ കൈക്കലാക്കിയത്.അതിന് ശേഷം ഈ നഗ്‌ന ഫോട്ടോകളെല്ലാം രാഹുല്‍ വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു .
തുടര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പടം ഡീലീറ്റ് ചെയ്യാനായി പണം ആവശ്യപ്പെട്ടു.പ്രതിയെ ചിറ്റാര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പിടികൂടിയത്. രാഹുല്‍ മധുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.