കോട്ടയത്ത്‌ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം: രണ്ടാനച്ഛനായ പ്രതിക്കു 19 വർഷം കഠിനതടവും,50,000/- രൂപ പിഴയും






കോട്ടയം: പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ കേസിൽ രണ്ടാനച്ഛനായ പ്രതിയ്ക്ക് 19 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും. കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂവപ്പള്ളി വില്ലേജിൽ, കൂവപ്പള്ളി കരയിൽ തടിമില്ല് ഭാഗത്ത് കുന്നേൽ വീട്ടിൽ കെകെ സുനിൽകുമാറിനെയാളെ 19 വർഷം കഠിന തടവിനും,50,000 /- രൂപ പിഴയ്ക്കും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് റോഷൻ തോമസ് ശിക്ഷിച്ചത്.


പ്രതി പിഴ അടച്ചാൽ 40,000 /- രൂപ അതിജീവിതക്കു നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോനിയമത്തിലെയും എസ്.സി എസ്.ടി ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 24 മാർച്ചിലാണ്  

കേസിന് ആസ്പദമായ സംഭവം നടന്നത് മുണ്ടക്കയം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്ന ത്രിദീപ്ചന്ദ്രൻ രജിസ്റ്റർ ചെയ്ത കേസിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്.പി ആയിരുന്ന എം.അനിൽകുമാർ

പ്രതിയെ അറസ്റ്റ് ചെയ്തു തുടരന്വേഷണം പൂർത്തിയാക്കി. പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. 

വിചാരണക്കിടയിൽ പ്രതി ഒളിവിൽ പോവുകയും മുണ്ടക്കയം പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുകയുമായിരുന്നു 

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളെയും 16 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.
أحدث أقدم