19 കാരിയെ വിവാഹം ചെയ്ത് നൽകിയില്ല… അമ്മയെ പെട്രോൾ ഒഴിച്ച് കത്തിച്ച് ചായക്കടക്കാരൻ


മകളെ വിവാഹം ചെയ്ത് നൽകാത്തതിന് അമ്മയെ പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്. അമ്പത് ശതമാനം പൊള്ളലേറ്റ ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസവേശ്വര നഗറിൽ ചായക്കട നടത്തുന്ന മുത്തു എന്ന യുവാവാണ് അതിക്രമം നടത്തിയത്. ഗീതയുടെ പത്തൊമ്പതുകാരിയായ മകളെ വിവാഹം ചെയ്ത് നൽകണമെന്ന് മുത്തു ആവശ്യപ്പെട്ടിരുന്നു. യുവാവിനെ നേരത്തെ പരിചയമുണ്ടായിരുന്നു ഗീത ഈ ആവശ്യം നിരസിച്ചു. ഇതിനുശേഷവും ശല്യം തുടർന്ന് മുത്തു ഇന്നലെ രാത്രി ഗീതയെ ആക്രമിക്കുകയായിരുന്നു.

ഗീതയെ വഴിയിൽ തടഞ്ഞ് മുത്ത ഇവരുടെ തലയിലൂടെ പെട്രൊളൊഴിച്ച് തീകൊളുത്തുകയായിരുന്നു. അമ്പത് ശതമാനം പൊള്ളലേറ്റ ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി ബസവേശ്വര നഗർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രണയാഭ്യർത്ഥന നിരസിച്ച മറ്റൊരു യുവതിയെ നടുറോഡിൽ മറ്റൊരു യുവാവ് അപമാനിക്കുന്ന ദൃശ്യങ്ങളും ഇന്ന് പുറത്തുവന്നിട്ടുണ്ട്

أحدث أقدم