ലിറ്ററിന് വെറും 35 രൂപ; മദ്യപാനികൾ ഉറപ്പായും സന്ദർശിക്കേണ്ട സ്ഥലം ഇതാണ്..


മലയാളികളിൽ നല്ലൊരു വിഭാ​ഗം ആളുകൾക്കും മദ്യം തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാ​ഗമാണ്. സന്തോഷമായാലും സങ്കടമായാലും മദ്യം കഴിക്കുന്നതാണ് ഇവരുടെ ശീലം. ആഘോഷങ്ങളിലെല്ലാം മദ്യം ഒഴിവാക്കാൻ കഴിയാത്ത വസ്തുവായി മാറിക്കഴിഞ്ഞു. എന്നാൽ, മദ്യത്തിന്റെ ഉയർന്നവില സംബന്ധിച്ച് കേരളത്തിലെ മദ്യപാനികൾ പലപ്പോഴും പരാതി പറയാറുമുണ്ട്. നമ്മുടെ തൊട്ടടുത്തുള്ള മാഹിയിലെ മദ്യത്തിന്റെ വിലക്കുറവിനെ കുറിച്ചും പലപ്പോഴും ചർച്ചകൾ ഉയരാറുണ്ട്. ഇപ്പോഴിതാ, മദ്യം വലിയ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലങ്ങളെ കുറിച്ചാണ് കേരളത്തിലെ മദ്യപാനികൾക്കിടയിൽ ചർച്ചകൾ സജീവമാകുന്നത്.

ലോകത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ മദ്യം ലഭ്യമാകുന്ന രാജ്യങ്ങളിൽ ഒന്നാണ് വിയറ്റ്നാം. വിവിധ റിപ്പോർട്ടുകൾ പ്രകാരം, ഒരു ലിറ്റർ മദ്യം ഇവിടെ വെറും 35 രൂപയ്ക്കാണ് ലഭിക്കുന്നത്. ജനങ്ങൾക്ക് എളുപ്പത്തിൽ മദ്യം ലഭ്യമാക്കണം എന്ന സർക്കാരിന്റെ നിലപാടാണ് ഇതിന് പിന്നിൽ. യുക്രെയിനിലും വില കുറഞ്ഞതാണ്. ഒരു ലിറ്റർ മദ്യത്തിന് ഏകദേശം 45 രൂപയാണ് ഇവിടെ വില. ചില ആഫ്രിക്കൻ രാജ്യങ്ങളിലുമുണ്ട് സമാന നിരക്ക്. ഏകദേശം 75 രൂപയാണ് ഇവിടങ്ങളിൽ മദ്യത്തിന്റെ വില. കുറഞ്ഞ എക്‌സൈസ് തീരുവയും, നിർമ്മാണച്ചെലവ് കുറവുമാണ് ഈ രാജ്യങ്ങളിൽ മദ്യത്തിന്റെ വിലകുറയാനുള്ള പ്രധാന കാരണം.

എന്നാൽ, ഇത്രവിലകുറവിൽ മദ്യം വാങ്ങി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ ജാഗ്രത പുലർത്തണം. ഇന്ത്യൻ കസ്റ്റംസ് നിയമപ്രകാരം, 18 വയസ്സ് കഴിഞ്ഞവർക്ക് പരമാവധി 2 ലിറ്റർ മദ്യമോ വൈനോ മാത്രമാണ് നികുതിയില്ലാതെ കൊണ്ടുവരാൻ അനുമതി. അതിൽ കൂടുതലായി കൊണ്ടുവന്നാൽ ഉയർന്ന കസ്റ്റംസ് തീരുവ അടയ്ക്കണം—വൈനിന് 206 ശതമാനം വരെയും, മദ്യത്തിന് 218 ശതമാനം വരെയും.

അതിനാൽ വിദേശത്ത് വിലകുറവിൽ മദ്യം വാങ്ങുന്നവർ രാജ്യത്ത് തിരിച്ചെത്തുമ്പോൾ നിയമങ്ങൾ നിർബന്ധമായും അറിയണം.

أحدث أقدم