
തദ്ദേശ തിരഞ്ഞെടുപ്പ് വിധിക്ക് മുൻപ് കോഴിക്കോട് കാരശേരിയിൽ കോൺഗ്രസിൽ പൊട്ടിത്തെറി. മണ്ഡലം ഭാരവാഹികൾ വിമത സ്ഥാനാർത്ഥികളെ സഹായിച്ചെന്ന് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി. കാരശ്ശേരി ഡിവിഷനിൽ നിന്ന് കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിയായി മത്സരിച്ച വി എൻ സുഹൈബാണ് ആരോപണവുമായി രംഗത്തെത്തിയത്. തനിക്കെതിരെ പ്രവർത്തിച്ചതിന്റെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ ഉണ്ടെന്നും വിഎൻ സുഹൈബ് തുറന്നടിച്ചു.
വിമത സ്ഥാനാര്‍ത്ഥികള്‍ക്ക് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭാരവാഹികളില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചുവെന്ന് സുഹൈബ് ആരോപിക്കുന്നു. വിമത സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിരുന്നവര്‍ സീറ്റ് മോഹികളായിരുന്നുവെന്ന് അദേഹം പറയുന്നു. തന്റെ വിജയം ഉറപ്പാണെന്നും എന്നാല്‍ നേതാക്കള്‍ക്കിടയില്‍ നിന്ന് ഇത്തരത്തില്‍ നീക്കം നടന്നുവെന്നാണ് സുഹൈബ് പറയുന്നത്.