മുപ്പത് വർഷത്തിനിടയിൽ യുഡിഎഫിന് ലഭിച്ച ഏറ്റവും മികച്ച തിളക്കമാർന്ന വിജയമാണിത്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ


കൊച്ചി: മുപ്പത് വർഷത്തിനിടയിൽ യുഡിഎഫിന് ലഭിച്ച ഏറ്റവും മികച്ച തിളക്കമാർന്ന വിജയമാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിന് പ്രതീക്ഷിച്ച വിജയം ലഭിച്ചുവെന്നും ജനങ്ങളോട് നന്ദി പറയുന്നുവെന്നും സതീശൻ പ്രതികരിച്ചു. നഗര- ഗ്രാമ വ്യത്യാസം ഇല്ലാതെ ജനങ്ങൾ യുഡിഎഫിനെ പിന്തുണച്ചു. വിജയത്തിൽ യുഡിഎഫിന് ഞെട്ടൽ ഉണ്ടായിട്ടില്ല. മധ്യ കേരളത്തിൽ യുഡിഎഫ് വിചാരിച്ചതിനേക്കാൾ വലിയ വിജയമാണ് ഉണ്ടായത്. തിരുവനതപുരം കോർപ്പറേഷനിൽ വോട്ട് ഇരട്ടിയായി. 500ൽ അധികം ഗ്രാമപഞ്ചായത്തുകൾ നേടിയത് ചരിത്ര വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

أحدث أقدم