പഞ്ചായത്തിലെ തോൽവി; പിന്നാലെ വടിവാളുമായി സിപിഐഎം പ്രകടനം


പഞ്ചായത്തിലെ തോൽവിക്ക് പിന്നാലെ വടിവാളുമായി സിപിഐഎം പ്രകടനം. പ്രവർത്തകർ വടിവാൾ വീശി ആളുകൾക്ക് നേരെ പാഞ്ഞടുത്തു ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. എൽഡിഎഫിന്റെ കയ്യിൽ നിന്നും യുഡിഎഫ് തിരിച്ചുപിടിച്ച കുന്നോത്ത്പറമ്പ് പഞ്ചായത്തിലാണ് സംഭവം.യുഡിഎഫ് വിജയപ്രഖ്യാപനം വന്നതിന് പിന്നാലെയാണ് സിപിഐഎം പ്രകടനം നടത്തിയത്. വടിവാളുമായി നാട്ടുകാർക്ക് നേരെ പാഞ്ഞടുത്ത സിപിഐഎം പ്രവർത്തകർ വാഹനം തകർക്കുകയും ചെയ്തു. ഇത്തവണ പതിനൊന്ന് സീറ്റാണ് യുഡിഎഫ് നേടിയത്. എന്നാൽ എൽഡിഎഫിന്റെ സീറ്റ് ഒമ്പതിലേക്ക് ഒതുങ്ങി. മൂന്ന് സീറ്റിൽ എൻഡിഎ വിജയിച്ചു.

അതേസമയം സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. അധ്യാപകരും മര്‍ദിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

أحدث أقدم