നേതാവിൻറെ കൈയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ഐപിഎസുകാരി; വിജയ്‍യുടെ പരിപാടിക്കിടെ അസാധാരണ സംഭവങ്ങൾ


നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം പാർട്ടിയുടെ പരിപാടിക്കിടെ വേദിയിലേക്ക് കൂടുതൽ ആളുകളെ ക്ഷണിച്ച പാർട്ടി നേതാവ് ബസ്സി ആനന്ദിൻറെ കൈയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ഐപിഎസ് ഉദ്യോഗസ്ഥ. പുതുച്ചേരിയിലാണ് സംഭവം. പുതുച്ചേരിയിൽ നടന്ന റാലിയ്ക്ക് പൊലീസ് കർശനമായ വ്യവസ്ഥകളാണ് ഏർപ്പെടുത്തിയിരുന്നത്. അധികൃതർ റോഡ് ഷോയ്ക്ക് അനുമതി നിഷേധിക്കുകയും, ആൾക്കൂട്ടത്തിൻറെ എണ്ണം പരിമിതപ്പെടുത്തുകയും, തിക്കും തിരക്കും ഒഴിവാക്കാൻ ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയുള്ള പ്രവേശനവും നിർബന്ധമാക്കിയിരുന്നു.

റാലി ആരംഭിക്കുകയും, ബസ്സി ആനന്ദ് സംസാരിക്കാൻ മുന്നോട്ട് വന്ന്, ‘സ്ഥലമുണ്ട്, അകത്തേക്ക് വരൂ’ എന്ന് പറഞ്ഞ് ആളുകളെ ക്ഷണിക്കുകയും ചെയ്തപ്പോഴാണ് സംഭവം. ഐപിഎസ് ഉദ്യോഗസ്ഥയായ ഇഷാ സിംഗ് പെട്ടെന്ന് തന്നെ അദ്ദേഹത്തിൻറെ കയ്യിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി പ്രസംഗം തടഞ്ഞു. 40 പേർ മരിച്ചു എന്ന് അവർ പറയുകയും, അനുവദിച്ചതിലും അധികം ആളുകളെ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് കർശനമായി അറിയിക്കുകയും ചെയ്തു.

أحدث أقدم