തിരുവല്ലയില്‍ പോത്ത് വിരണ്ടോടി നാലുപേരെ കുത്തി.


പരിക്കേറ്റവരില്‍ ഒരാള്‍ ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭവം. വളഞ്ഞവട്ടത്ത് ഒരാളുടെ വീട്ടില്‍ വളർത്തുന്ന പോത്താണ് ആക്രമണം നടത്തിയത്. പോത്തിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

പോത്ത് കെട്ട് പൊട്ടിച്ച്‌ വിരണ്ടോടുകയായിരുന്നുവെന്നാണ് വിവരം. ഇതിനെ നാട്ടുകാർ കീഴ്‌പ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്.
أحدث أقدم