പെരുമ്പാവൂർ സ്വദേശി സുനില്‍കുമാർ എന്ന പള്‍സർ സുനിയാണ് ഒന്നാംപ്രതി. നടൻ ദിലീപ് അടക്കം 10 പ്രതികളിൽ 6 പേർ കുറ്റക്കാർ എന്ന് തെളിഞ്ഞു.
ദിലീപിന് ഗൂഡാലോചനയിൽ പങ്കില്ലെന്നും, അതിനാൽ പ്രതിയാക്കാനാവില്ലന്നും കോടതി വിധിച്ചു.
2017 ഫെബ്രുവരി 17ന് വൈകിട്ട് ഷൂട്ടിംഗിനായി തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് നടിക്കുനേരെ ആക്രമണമുണ്ടായത്. മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, വടിവാള്‍ സലിം (എച്ച്.സലിം), പ്രദീപ്, എന്നിവരാണ് രണ്ടുമുതല്‍ ആറുവരെ പ്രതികള്‍.
2017 ജൂലായ് 10ന് ദിലീപ് അറസ്റ്റിലായെങ്കിലും ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചു. ദീർഘനാള്‍ ജയിലില്‍ കഴിഞ്ഞ പള്‍സർ സുനിക്ക് 2024 സെപ്തംബറില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 2018 മാർച്ച് എട്ടിനാണ് വിചാരണ തുടങ്ങിയത്. കൂട്ടമാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ളീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ എന്നിവയില്‍ ഗൂഢാലോചന നടത്തിയെന്നാണ് നടൻ ദിലീപിനെതിരായി കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ദിലീപിനെതിരെ കേസിന് തെളിവില്ലാ എന്ന് ആണ് കോടതി കണ്ടെത്തിയത്