ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ്


ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ്. വ്യോമ, ട്രെയിൻ ,റോഡ് ഗതാഗതത്തെ ഇന്നും സാരമായി ബാധിച്ചു. കനത്ത മൂടൽമഞ്ഞിന്റെ പിടിയിലാണ് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ,പഞ്ചാബ്, ഹരിയാന പശ്ചിമബംഗാൾ, ജമ്മു കാശ്മീർ സംസ്ഥാനങ്ങൾ. ദൃശ്യപരിധി കുറഞ്ഞതോടെ ബീഹാർ, ഡൽഹി എന്നിവിടങ്ങളിൽ നിരവധി ട്രെയിനുകൾ വൈകി. ഡൽഹി വിമാനത്താവളത്തിൽ ഇന്നു മാത്രം റദ്ദാക്കിയത് പത്തോളം വിമാന സർവീസുകളാണ്. നൂറിലധികം വിമാന സർവീസുകൾ വൈകി. ജമ്മുകശ്മീരിലെ അഞ്ചു ജില്ലകൾക്ക് ഹിമപാദ മുന്നറിയിപ്പ് നൽകി.ദോഡ, ഗണ്ടേർബാൽ, കിഷ്ത്വാർ, പൂഞ്ച്, റംബാൻ ജില്ലകൾക്കാൻ മുന്നറിയിപ്പ്. ഡൽഹിയിലെ വായു മലിനീകരണത്തെ ചൊല്ലിയുള്ള വാക് പോര് മുറുകുകയാണ്. താൻ രണ്ട് ദിവസം ഡൽഹിയിൽ തുടർന്നാൽ ആരോഗ്യ സ്ഥിതി മോശം ആകുന്നുവെന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുടെ പ്രസ്താവനയെ ചൊല്ലിയാണ് പുതിയ തർക്കം.

വായു മലിനീകരണത്തിന്റെ ഗുരുതരാവസ്ഥ കേന്ദ്രമന്ത്രി തന്നെ തുറന്നുകാട്ടിയെന്ന് ആംആദ്മി പാർട്ടി ആരോപിച്ചു.അതിനിടെ എയർ പ്യൂരിഫയറുകൾക്ക്മേൽ 18 % ജിഎസ്ടി ചുമത്തിയതിനെതിരെയുള്ള ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇടപെട്ടു. എയര്‍ പ്യൂരിഫയറിന്‍റെ ജിഎസ്ടി കുറയ്ക്കുന്നത് ജിഎസ്ടി കൗണ്‍സില്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തോട് നിർദേശിച്ചു.നേരിട്ട് യോഗം ചേരാനായില്ലെങ്കില്‍ ഓണ്‍‌ലൈനായി ചേരണം എന്നും കോടതി അറിയിച്ചു.

Previous Post Next Post