ന്യൂയർ ആഘോഷം…ഹോട്ടൽ ബാർ ഉടമകൾക്ക് നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്…


പുതുവത്സരാഘോഷം പ്രമാണിച്ച് ഹോട്ടൽ ബാർ ഉടമകൾക്ക് നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്. ബാർ ഹോട്ടലുകൾക്ക് മുൻപിൽ വാഹന സൗകര്യം ഉണ്ടായിരിക്കണം. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ ആണ് ലക്ഷ്യമിടുന്നത്. മദ്യപിച്ച് വാഹനം ഓടിക്കരുതെന്നും തയാറാക്കിയ വാഹന സർവീസ് ഉപയോഗിക്കമെന്നും ഹോട്ടലിലെ മാനേജർമാർ നിർദ്ദേശിക്കണം. എറണാകുളം റീജിണൽ ട്രാൻസ്പോർട്ട് ഓഫീസറാണ് ഉത്തരവിട്ടത്.ആഘോഷ പരിപാടികളുടെ ഭാഗമായി ക്രമസമാധാന ചുമതലയ്ക്കായി കൂടുതൽ പൊലീസുകാരെ വിന്യസിക്കാൻ ശനിയാഴ്ച കലക്ടറുടെയും മേയറുടെയും അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഫോർട്ട്കൊച്ചിയിൽ മാത്രം നൂറുകണക്കിന് പൊലീസുകാർ സുരക്ഷക്കായി ഉണ്ടാകും. പാർക്കിംഗ് സൗകര്യങ്ങൾ, ഗതാഗത നിയന്ത്രണങ്ങൾ, സി.സി.ടി.വി സംവിധാനങ്ങൾ എന്നിവ പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കും. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കും

Previous Post Next Post