ഛത്തീസ്ഗഡിൽ ആറ് മാവോയിസ്റ്റുകളെ കൂടി വധിച്ച് സുരക്ഷാസേന…


ഛത്തീസ്ഗഡിലെ ബീജാപ്പൂരിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ തുടരുന്ന ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ കൂടി വധിച്ചു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം 18 ആയി.

ഇന്നലെ ആരംഭിച്ച ഓപ്പറേഷനിൽ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ രണ്ട് ജവാന്മാർ അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മാവോയിസ്റ്റുകളുടെ കയ്യിൽ നിന്ന് ഓട്ടോമാറ്റിക് റൈഫിളുകൾ അടക്കം നിരവധി ആയുധങ്ങൾ കണ്ടെടുത്തു. വനമേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.

أحدث أقدم