കുറിച്ചിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളെ നേരിടുന്നത് പഴയ സഖാക്കളും അവരുടെ ഭാര്യമാരും: പലകാരണങ്ങളാൽ പാർട്ടി ബന്ധം ഉപേക്ഷിച്ചവർ ഇന്ന് പാർട്ടി സ്ഥാനാർത്ഥികൾക്കെതിരേ




കോട്ടയം: ജില്ലാപഞ്ചായത്ത്‌ കുറിച്ചി ഡിവിഷനിലും, കുറിച്ചി പഞ്ചായത്തിലും എല്‍.ഡി.എഫിനെ നേരിടുവാന്‍ യു.ഡി.എഫ്‌, എന്‍.ഡി.എ.
മുന്നണികള്‍ അവതരിപ്പിക്കുന്നതില്‍ ഏറെയും സി.പി.എമ്മിന്റെ പഴയകാല നേതാക്കളും അവരുടെ ഭാര്യമാരും. പല കാരണങ്ങളാല്‍ സി.പി.എം. ബന്ധം ഉപേക്ഷിച്ചവരാണിവര്‍.

കുറിച്ചി ഡിവിഷനില്‍ നിന്നു മത്സരിക്കുന്ന എന്‍.ഡി.എ സ്‌ഥാനാര്‍ത്ഥി ശൈലജ സോമന്‍, സി.പി.എം ചങ്ങനാശേരി മുന്‍ ഏരിയാ കമ്മിറ്റിയംഗവും കുറിച്ചി പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റുമായിരുന്നു. ഇവിടെ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി സുമ എബിയും യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ബെറ്റി ടോജോയുമാണ്‌.

പഞ്ചായത്ത്‌ 3ാം വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന ആര്‍.എസ്‌.പിയുടെ സ്‌ഥാനാര്‍ത്ഥി എന്‍.ഡി.ബാലകൃഷ്‌ണന്‍ സി.പി.എം മുന്‍ ലോക്കല്‍സെക്രട്ടറിയും മുന്‍ പഞ്ചായത്തംഗവും സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാനുമായിരുന്നു. ആദ്യകാല പാര്‍ട്ടി സ്‌ഥാപകരില്‍ ഒരാളായിരുന്ന കുമരകം ദാമോധരന്റെ മകനാണ്‌. ഇവിടെ എല്‍.ഡി.എഫിന്റെ ടി.യു. അനിയന്‍കുഞ്ഞും യു.ഡി.എഫിന്റെ രാജന്‍ ചാക്കോയുമാണ്‌ സ്‌ഥാനാര്‍ത്ഥികള്‍. രാജന്‍ ചാക്കോ ഇതേ വാര്‍ഡില്‍ നിന്നും മുന്‍പ്‌ സി.എസ്‌.ഡി.എസ്‌. പ്രതിനിധിയായിട്ടുണ്ട്‌.ആറാം വാര്‍ഡ്‌ ചാലച്ചിറയില്‍ നിന്നും യു.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന ലിജു അഞ്ചലശേരി സിപിഎം സൈബര്‍ പോരാളിയും കടുത്ത സി.പി.എം. അനുഭാവിയുമായിരുന്നു. ഇവിടെ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥിയായി സി.ജി. ഷൈജു മത്സരിക്കുന്നു.അമ്ബലക്കോടി വാര്‍ഡില്‍ എല്‍.ഡി.എഫിലെ കെ.പി.പ്രശാന്തിനെ നേരിടുന്നത്‌ സി.പി.എം ഇത്തിത്താനം-തുരുത്തി മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവും 2010-15 കാലത്ത്‌ കുറിച്ചി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുമായിരുന്ന സി.വി.മുരളീധരനാണ്‌. ബി.ജെ.പിയുടെ സിറ്റിങ്‌് സീറ്റായ ഇവിടെ എന്‍.ഡി.എ.സ്‌ഥാനാര്‍ത്ഥിയായാണ്‌ മുരളീധരന്‍ മത്സരിക്കുന്നത്‌.

നിലവില്‍ സിപിഎം ഇത്തിത്താനം-തുരുത്തി ലോക്കല്‍ കമ്മിറ്റിയംഗമായ പ്രശാന്തും മുരളീധരനും ഒരേ കുടുംബക്കാരുമാണ്‌. ഇവിടെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥി പ്രസാദ്‌ കൊങ്ങപ്പള്ളിയാണ്‌.

ഫ്രഞ്ചിമുക്ക്‌ വാര്‍ഡില്‍ സ്വതന്ത്ര സ്‌ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സി.പി. ജയ്‌മോന്‍ എസ്‌.എഫ്‌.ഐ. മുന്‍ ജില്ലാ കമ്മിറ്റിയംഗവും സി.പി.എം കോളനി ബ്രാഞ്ച്‌ സെക്രട്ടറിയുമായിരുന്നു. ത്രികോണ മത്സരം നടക്കുന്ന ഇവിടെ യുഡിഎഫിലെ പി.വി. ജോര്‍ജും എല്‍.ഡിഎഫിലെ അഗസ്‌റ്റിന്‍ കറുകപ്പറമ്ബിലും ശക്‌തിമായി മത്സരരംഗത്തുണ്ട്‌.

പുലിക്കുഴി വാര്‍ഡില്‍ യു.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മിനിമോള്‍ ബെന്നി, സി.പി.എം കുറിച്ചി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ബെന്നി പാറയിലിന്റെ ഭാര്യയാണ്‌. സി.പി.എമ്മിന്റെ ആദ്യകാല കുറിച്ചി ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന കത്രീനയുടെ മകന്‍ കൂടിയാണ്‌ ബെന്നി. വാര്‍ഡ്‌ 20-ലെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥി അജിമോള്‍ ഷാജി സി.പി.എം കുറിച്ചി ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന സി.എന്‍. ഷാജിയുടെ ഭാര്യയാണ്‌. കേരള കോണ്‍ഗ്രസുകള്‍ പരസ്‌പരം ഏറ്റുമുട്ടുന്ന ഈ വാര്‍ഡിലെ എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ത്ഥിആദിത്യ ഓമനക്കുട്ടനാണ്‌

أحدث أقدم