മായാവി മുറ്റമടിച്ചോണ്ട് ഇരിന്നപ്പോഴോ തുണി അലക്കിയപ്പോഴോ തോറ്റതല്ല…


സോഷ്യൽ മീഡിയ ട്രോളുകളിലൂടെ കേരളമാകെ തരംഗമായൊരു സ്ഥാനാര്‍ത്ഥിപേര്, അതായിരുന്നു ‘മായാവി”. ശരിക്കും അത് മായ വി ആയിരുന്നെങ്കിൽ ചേര്‍ത്ത് വായിക്കാനായിരുന്നു സോഷ്യൽ മീഡിയയ്ക്ക് പ്രിയം. കൂത്താട്ടുകുളം നഗരസഭയിലെ 26-ാം വാര്‍ഡ് എടയാര്‍ വെസ്റ്റില്‍ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു മായാ വി. ട്രോളും പ്രശസ്തിയും ഒന്നും പക്ഷെ വോട്ടിങ്ങിൽ പ്രതിഫലിച്ചില്ല. യുഡിഎഫ് സ്ഥാനാർത്ഥി പിസി ഭാസ്കരനോട് 149 വോട്ടിനാണ് മായ വി തോറ്റത്. ടെലിവിഷൻ ഷോകളിലൂടെ പരിചിതയാണ് മായ. വാസന്തി എന്ന അമ്മയുടെ പേരിന്‍റെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേർത്തതോടെയാ ‘മായാ വി’ ആയത്.

أحدث أقدم